അയ്യപ്പദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ശബരിമലയില്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വമാണ് മോഡിയെ ക്ഷണിച്ചത്. തുലാമാസപൂജകള്‍ക്ക് നട തുറക്കുമ്പോള്‍ എത്തുംവിധം സന്ദര്‍ശനം ക്രമീകരിക്കാനാണ് സംസ്ഥാന ബിജെപി നേതൃത്വം ഉദ്ദേശിച്ചിരുന്നതെങ്കിലും അത് നടന്നില്ല. ഇതേ തുടര്‍ന്ന് മണ്ഡല- മകരവിളക്ക് സമയത്ത് മോഡിയെത്തുമെന്നാണ് പ്രതീക്ഷ. സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ ശബരിമലയില്‍ എത്തുന്ന ആദ്യ പ്രധാനമന്ത്രിയാകും മോഡി.
ഇടത്താവളങ്ങള്‍, ശബരിമലയിലേക്കുള്ള പാതകള്‍, ശബരിറെയില്‍വേ, പ്രധാന ഇടങ്ങളായ എരുമേലി, പന്തളം എന്നിവയുടെ സമഗ്രവിവരം നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കി. കൂടാതെ പമ്പാ പുനരുജ്ജീവനവും ഇതോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കും. ഗംഗാ പുനരുജ്ജീവന മാതൃകയില്‍ പമ്പയ്ക്ക് വേണ്ട ഒരു പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.