പാക്കിസ്ഥാന്‍ ഇന്ത്യയുടെ ജനാധിപത്യത്തെ ആക്രമിക്കുന്നു: മോഡി
ശനി, 6 ഡിസംബര്‍ 2014 (13:20 IST)
കശ്മീരിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ബ് കുറ്റപ്പെടുത്തിക്കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി. അതിര്‍ത്തി കടന്നെത്തുന്ന പാക്കിസ്ഥാന്‍ ഭീകരവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ കശ്മീരിലെ നാലിടങ്ങളിലുണ്ടായ ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മോദി കടുത്ത നിലപാടുമായി രംഗത്തു വന്നത്. ഇന്നലെ ജീവന്‍ വെടിഞ്ഞ എല്ലാ സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ലഫ്.കേണല്‍ സന്‍കല്‍പ് കുമാര്‍ ഓര്‍മിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ ധീരന്മാരായ സൈനികര്‍ വളരെ വലിയ ത്യാഗമാണ് ചെയ്തതെന്നും മോഡി പറഞ്ഞു.
മൊഹ്റ, സൌറ, ഷോപിയാന്‍, ത്രാല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച മോഡി കശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു ആക്രമണം. എന്നാല്‍ ഭീകരാക്രമണമുണ്ടായെങ്കിലും പ്രധാനമന്ത്രിയുടെ തിങ്കളാഴ്ചത്തെ റാലിയില്‍ മാറ്റമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം ഇനിയുള്ള തെരഞ്ഞെടുപ്പ് സമയത്ത് മനുഷ്യബോംബ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.