മോഡി സര്‍ക്കാര്‍ ട്രെഡ്മില് പോലെയെന്ന് കമല്‍നാഥ്
കേന്ദ്ര സര്‍ക്കാറിനെ ട്രെഡ്മില്ലെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കമല്‍നാഥ്.
ട്രെഡ്മില് ഗവണ്മെന്റാണ് മോഡി സര്‍ക്കാറെന്നും എല്ലാരും ഓടുന്നതായി പ്രതീതി ഉണ്ടാക്കുന്നതല്ലാതെ സര്‍ക്കര്‍ മുന്നോട്ട് നീങ്ങുന്നില്ലെന്നും. പ്രചാരണങ്ങളില്‍ മാത്രമൊതുങ്ങുന്ന പ്രവൃത്തി മുന്നേറ്റമായി തെറ്റിദ്ധരിക്കപ്പെടുകയാണെന്നും കമല്‍നാഥ് പറഞ്ഞു.
വാഗ്ദാനങ്ങള്‍ പാലിക്കാനെടുത്ത നടപടികളെക്കുറിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കണമെന്നും കള്ളപ്പണത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ നൂറു നാളുകള്‍ കഴിഞ്ഞിട്ടും കള്ളപ്പണം തിരികെ കൊണ്ടു വരാന്‍ സാധിച്ചെന്നും കമല്‍നാഥ് കൂട്ടിചേര്‍ത്തു.