എബോളയെ നേരിടാന്‍ ആധുനിക സംവിധാനം ഒരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. എബോള രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നൈജീരിയയിലെ പോലെ ആധുനികമായ സംവിധാനങ്ങള്‍ ഇന്ത്യയും ഒരുക്കിയിട്ടുണ്ട്. എബോള ഇന്ത്യയിലെത്തുന്നത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഹര്ഷവര്ധന് വ്യക്തമാക്കി.
ശരീരത്തിന്റെ കൂടിയ താപനില മനസിലാക്കുന്ന തെര്‍മല്‍ സ്കാനറുകള്‍ രാജ്യത്തെ പ്രധാനപ്പെട്ട 15 എയര്‍പോര്‍ട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തെര്‍മല്‍ സ്കാനറുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്രയും പെട്ടന്ന് ആവശ്യമായ തെര്‍മല്‍ സ്കാനര്‍ സാധ്യമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനവും നല്കി വരുന്നു.