മോഡല്‍ അഞ്ജലി വര്‍മ്മോറെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള മോഡലാണ് അഞ്ജലി. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. 23 വയസായിരുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ല.