ബോളിവുഡ് ഗായകൻ മിക്ക സിംഗ് അറസ്റ്റിലായി

വ്യാഴം, 11 ജൂണ്‍ 2015 (19:12 IST)
ഡൽഹിയിൽ നടന്ന സംഗീതപരിപാടിക്കിടെ വേദിയിൽ വച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിക്ക സിംഗിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 12 നു ഇന്ദർപുരി പുസ ഇൻസ്റ്റിറ്റ്യൂട്ട് മേള ഗ്രൗണ്ടിൽ ഡൽഹി ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടെ ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മിക്ക സിംഗിന്റെ സംഗീതപരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരിപാടിക്കിടെ സദസിലുണ്ടായിരുന്ന് ചിലരെ മിക്ക വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇത്തരത്തില്‍ എത്തിയ ശ്രീകാന്തിന്റെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മിക്ക ഇയാളെ മർദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ശ്രീകാന്തിന്റെ ചെവിക്ക് സാരമായ പരിക്കേറ്റിരുന്നു. ഈ കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ഇന്ദർപുരി പൊലീസ് സ്റ്റേഷനിൽ മിക്കയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മിക്ക ഇദ്ദേഹത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചില വെബ്സൈറ്റുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അറസ്റ്റ് രണ്ട്മാസത്തെ ഇടവേളയ്ക്ക് ശേഷമാണെന്നതാണ് പ്രത്യേകത.

വെബ്ദുനിയ വായിക്കുക