കടല്‍‌ക്കൊല കേസ്: കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര അഭിഭാഷകനെ വയ്ക്കും

ചൊവ്വ, 1 ജൂലൈ 2014 (12:05 IST)
കടല്‍ക്കൊല കേസില്‍ സര്‍ക്കാരിനു വേണ്ടി കേന്ദ്ര സര്‍ക്കാരിനു വേണ്ടി സ്വതന്ത്ര അഭിഭാഷകന്‍ ഹാജരാവും. കേന്ദ്രആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. കേസില്‍ ഇറ്റലിക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറല്‍ ആയ സാഹചര്യത്തിലാണ് തീരുമാനം. 
 
റോത്തഗിയുടെ കീഴില്‍ കേസ് പരിഗണിക്കുന്നതില്‍ എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. വിചാരണയെ ഇത് സ്വാധീനിച്ചേക്കും. എജിയുടെ കീഴിയുള്ള അഭിഭാഷകരെയും കേസ് ഏല്‍പ്പിക്കാനാവില്ലെന്നും എന്‍ഐഎ അറിയിച്ചു. 
 
അതേസമയം, റോത്തഗിക്ക് ഇറ്റലിക്ക് വേണ്ടിയോ സര്‍ക്കാരിനു വേണ്ടിയോ ഹാജരാകാന്‍ കഴിയില്ല. പുതിയ അറ്റോര്‍ണി ജനറല്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കേസിന്റെ നിലനില്‍പ്പു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയമോപദേശം തേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക