മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമില്ലെന്ന് മായാവതി; വിശാല പ്രതിപക്ഷ ഐക്യം തുടക്കത്തിൽതന്നെ തകരുന്നു

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (18:07 IST)
ഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു കാരണവശാലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി എസ് പി നേതാവ് മായാവതി. ഒറ്റക്ക്  മത്സരിക്കും. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയാലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്ന് മായാവതി പറഞ്ഞു. 
 
ബി ജെ പിയെ തോൽപ്പിക്കുന്നതിനു പകരം പങ്കാളികളായ പർട്ടികളെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബി ജെ പി യെ ഒറ്റക്ക് നേരിടാമെന്ന അഹങ്കാരമാണ് കോൺഗ്രസിന്. ബി ജെ പിയെപ്പോലെ തന്നെ കോൺഗ്രസ് ചെയ്ത അനീതികളും ജനം മറികില്ലെന്നും അവർ പറഞ്ഞു. 
 
ബി ജെ പിക്കെതിരെ അണി ചേരണം എന്ന സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉദ്ദേശ ശുദ്ധിയിൽ സംശയമില്ല. എന്നാൽ ദിഗ് വിജയ് സിങിനെ പോലുള്ള ചില നേതാക്കൾ ഇത് തകിടം മറിക്കുകയാണ്. ദിഗ് വിജയ് സിങ് ബി ജെ പിയുടെ ഏജന്റാണെന്നും അവർ ആരോപിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍