ക്ലൈമാക്‍സില്‍ സഹോദരന്‍ ഔട്ട്; മണ്ഡപത്തില്‍ നിന്ന് ചേട്ടനെ തള്ളിമാറ്റി വധുവിനെ അനിയന്‍ താലികെട്ടി
തിങ്കള്‍, 5 ജൂണ്‍ 2017 (18:35 IST)
താലി കെട്ടാനൊരുങ്ങിയ ജേഷ്ഠനെ വിവാഹവേദിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം അനുജന്‍ താലികെട്ടി. ഈ മാസം ഒന്നിന് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുപ്പട്ടൂരിലാണ് നടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
രാജപാളയം സ്വദേശിനിയായ ഇരുപതുകാരിയുമായിട്ടായിരുന്നു കുമാറിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കുമാര്‍ താലി കെട്ടാനായി തുടങ്ങിയപ്പോള്‍ അടുത്തു നിന്ന വേലു ചെട്ടനെ മണ്ഡപത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം കൈയില്‍ കരുതിയിരുന്ന താലി യുവതിയുടെ കഴുത്തില്‍ കെട്ടുകയായിരുന്നു.
ഇതോടെ വിവാദ വേദിയില്‍ കയ്യാങ്കളിയായി. വേലു കെട്ടിയ താലി അഴിച്ചു മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നും ഇത് അറിയാതെയാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചതെന്നും വേലു പറഞ്ഞതോടെ കുമാര്‍ തന്റെ കയ്യിലിരുന്ന താലി വലിച്ചെറിഞ്ഞു.
പ്രണയം വെളിപ്പെടുത്തിയതോടെ വേലുവുമായുള്ള ബന്ധം അംഗീകരിക്കാതെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ബലമായി വിവാഹമണ്ഡപത്തില്‍ നിന്നും തിരികെ കൂട്ടിക്കൊണ്ടു പോയി. തന്റെ ജീവിതത്തില്‍ വേലുവല്ലാതെ മറ്റാരും വേണ്ടെന്ന ഉറച്ച നിലപാട് പെണ്‍കുട്ടി സ്വീകരിച്ചതോടെ ബന്ധുക്കള്‍ വെട്ടിലായി.
പെണ്‍കുട്ടിയുടെ നിലപാടില്‍ മാറ്റമില്ലാതിരുന്നതോടെ ബന്ധം അംഗീകരിച്ചുവെന്ന് വ്യക്തമാക്കി ബന്ധുക്കള്‍ വേലുവിനെ വിളിച്ചെങ്കിലും വധുഗൃഹത്തിലേക്ക് ചെല്ലാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു വേലു വ്യക്തമാക്കി. അതേസമയം, വേലുവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം ബലമായി കടത്തി കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്.