തോൽവികളാണ് ജയലളിതയുടെ ജയങ്ങൾക്ക് ചവിട്ടുപടികൾ ഒരുക്കിയത്, മരണം വരെ ലജ്ജിച്ചു ആ ജീവിതത്തിനു മുന്നിൽ! - മഞ്‌ജു വാര്യർ
മരണം വരെ ലജ്ജിച്ചായിരിക്കും ജയലളിതയുടെ കിടക്കയ്‌ക്ക് അരികിൽ നിന്നും യാത്രയായിട്ടുള്ളതെന്ന് നടി മഞ്‌ജു വാര്യർ. രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടു മുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിതയെന്ന് മഞ്‌ജു ഫേസ്‌ബുക്കിൽ കുറിച്ചു.