വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടു മരണം. റിക്‌ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 04.37നാണ് അനുഭവപ്പെട്ടത്. അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.