മംഗള്‍യാനെ പരിഹസിച്ച ന്യൂയോര്‍ക്ക് ടൈംസ് കാര്‍ട്ടൂണ്‍ വിവാദമാകുന്നു

ശനി, 4 ഒക്‌ടോബര്‍ 2014 (11:40 IST)
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൌത്യമായ മംഗള്‍ യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദത്തില്‍

ഒരു ദരിദ്രകര്‍ഷകന്‍  പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണില്‍‍ ചിത്രീകരിച്ചിരിക്കുന്നത്.ക്ലബ്ബിനകത്തുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെ കുറിച്ചുളള വാര്‍ത്ത വായിക്കുകയാണ്.വാതിലില്‍ കര്‍ഷകന്‍ മുട്ടുന്നതിന്റെ അതൃപ്തിയും കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നു.

കാര്‍ട്ടൂണ്‍  പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്ക സന്ദര്‍ശനവേളയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ചൊവ്വാ പരിവേക്ഷണ ദൌത്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്ക് ടൈയിംസ് പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.കാര്‍ട്ടൂണ്‍ വംശീയാധിക്ഷേപം നടത്തുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക