ഇനി ചെങ്കോട്ടയില്‍ മോദി പ്രസംഗിക്കില്ല, 'ഇന്ത്യ' കളത്തിലിറങ്ങുന്നു; സ്വാതന്ത്ര്യദിനത്തില്‍ ബിജെപിക്ക് താക്കീതുമായി മമത ബാനര്‍ജി

ചൊവ്വ, 15 ഓഗസ്റ്റ് 2023 (11:27 IST)
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചെങ്കോട്ടയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ അവസാന പ്രസംഗമാണെന്ന് മമത പറഞ്ഞു. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കളത്തിലിറങ്ങുകയാണെന്നും ഇനി 'ഇന്ത്യ' കളിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. 
 
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ബെഹാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കി. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വളര്‍ച്ച തടഞ്ഞ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്ത് മികച്ച ശക്തിയായി മാറുമെന്നും മമത പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍