ഒരു ദിവസം രാജ്യത്തിന്റെ പേരുമാറ്റി നരേന്ദ്രമോദി എന്നാക്കുമെന്നും അത് വിദൂരമല്ലെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വനിത ദിനത്തില്‍ പങ്കെടുത്ത റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. സ്റ്റേഡിയത്തിന് സ്വന്തം പേര്‍ നല്‍കുകയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ചിത്രം നല്‍കുകയും ചെയ്ത പ്രധാനമന്ത്രി തന്റെ ചിത്രം ബഹിരാകാശത്തേക്ക് വിടുകയും ചെയ്യുന്നു. ഇനി വരാനുള്ളത് രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണെന്നും മമത പറഞ്ഞു.