ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വമ്പന്‍ ഭൂമികുലുക്കത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 13 ജൂലൈ 2016 (09:50 IST)
ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വമ്പന്‍ ഭൂമികുലുക്കത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. 
കിഴക്കന്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളെ ചാമ്പലാക്കാന്‍ ശേഷിയുള്ള ഭൂമികുലുക്കം ബംഗ്ലാദേശിനടിയില്‍ ഉണ്ടെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍.
 
ലോകത്തെ ഏറ്റവും വലിയ നദീതീര ഡെല്‍റ്റ പ്രദേശത്ത് രണ്ട് ഭൂവല്‍ക്ക ഫലകങ്ങളും പരസ്പരം സമ്മര്‍ദം ചെലുത്തുന്നതായി പുതിയ തെളിവുകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫലക അതിരുകള്‍ ശക്തമായി കൂട്ടിയുരസിയാല്‍ മേഖലയിലെ 14 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കും.

വെബ്ദുനിയ വായിക്കുക