പുതിയ ഗ്യാസ് കണക്ഷന് ചിലവേറും, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ വർധനയുമായി എണ്ണ കമ്പനികൾ

വെള്ളി, 17 ജൂണ്‍ 2022 (12:47 IST)
പുതിയ പാചകവാതക കണക്ഷൻ എടുക്കുമ്പോൾ നൽകേണ്ട ഡെപ്പോസിറ്റ് തുക എണ്ണകമ്പനികൾ വർധിപ്പിച്ചു. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി നൽകണം. മുൻപ് ഇത് 1,450 രൂപയായിരുന്നു. പുതുക്കിയ നിരക്ക് ഇന്നാണ് നിലവിൽ വന്നത്.
 
14.2 കിലോഗ്രാം ഹ്യാസ് സിലിണ്ടറിൻ്റെ തുകയാണ് 2200 ആയി ഉയർന്നത്.5 കിലോ സിലിണ്ടറിൻ്റെ ഡെപ്പോസിറ്റ് തുക 800ൽ നിന്നും 1150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് ഇനി 250 രൂപ നൽകണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍