14 വര്‍ഷം കാട്ടില്‍ താമസിച്ച ശ്രീരാമന് എങ്ങനെ സസ്യാഹാരിയാകാന്‍ കഴിയും? എന്‍സിപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

അഭിറാം മനോഹർ

വ്യാഴം, 4 ജനുവരി 2024 (14:15 IST)
ഭഗവാന്‍ ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ലെന്ന മഹാരാഷ്ട്ര എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹാദിന്റെ പരാമര്‍ശം വിവാദത്തില്‍. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിജ്ഞാ ദിനത്തില്‍ മഹാരാഷ്ട്രയില്‍ മദ്യവും മാംസാഹാരവും നിരോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് എന്‍സിപി നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.
 

मैं अरुण यादव महाराष्ट्र सरकार से इस रामद्रोही JITENDRA AWHAD को तुरंत गिरफ्तार करने की मांग कर रहा हूं।

मेरे साथ सभी राम भक्त इस ट्रेंड का समर्थन करे।
 

ആരും ചരിത്രം വായിക്കാറില്ല, രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയും ചെയ്യും. രാമന്‍ നമ്മുടെ സ്വന്തമാണ്. അദ്ദേഹം ബഹുജനാണ്. 14 വര്‍ഷം കാട്ടില്‍ ജീവിച്ച ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരിയായി മാറാന്‍ സാധിക്കും. ഭക്ഷിക്കാന്‍ വേട്ടയാടുന്ന രാമന്‍ ഒരിക്കലും സസ്യബുക്കായിരുന്നില്ല. ജിതേന്ദ്ര ഔഹാദ് പറഞ്ഞു. അതേസമയം എന്‍സിപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ബാല്‍സാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കില്‍ ശിവസേനയുടെ സാമ്‌ന പത്രം രാമന്‍ മാംസാഹാരിയായിരുന്നുവെന്ന പരാമര്‍ശത്തെ വിമര്‍ശിക്കുമായിരുന്നുവെന്ന് ബിജെപി തിരിച്ചടിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍