സ്തംഭനം ഒഴിവാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ലോക്സഭയില്‍ തുടരുവാന്‍ താല്പര്യമില്ല: അദ്വാനി
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ലോക്സഭയില്‍ തുടരുവാന്‍ തനിക്കു താല്പര്യമില്ലെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി.
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കണമെന്നും സ്പീക്കര്‍ ഇതിനു മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വാനി പറഞ്ഞു. ലോക്സഭാ സെക്രട്ടറി ജനറലിനെ അഡ്വാനി ഇക്കാര്യം അറിയിച്ചു.
അതിനിടെ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കണമെന്ന ആവശ്യവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും രംഗത്തെത്തി.