മോഡി തരംഗം മറികടക്കാന്‍ വിശാല ഇടത് സഖ്യം വരുന്നു

ശനി, 18 ഒക്‌ടോബര്‍ 2014 (12:24 IST)
ദേശീയ തലത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ സംഭവങ്ങളില്‍ അടിത്തറയിളകുന്നു എന്ന് കണ്ട ഇടത് സംഘടനകള്‍ ദേശീയ തലത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ ഇടത് പാര്‍ട്ടികള്‍ പിന്തള്ളപ്പെടുന്നതും ജനകീയ അടിത്തറകള്‍ ചോര്‍ന്നുപോകുന്നതും മുന്നില്‍ കണ്ടാണ് ഇടത് പാര്‍ട്ടികള്‍ വൈരം മറന്ന് ഒന്നിക്കുന്നത്.

സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക്, എസ്യുസിഐ, സിപിഐ എംഎല്‍ തുടങ്ങിപാര്‍ട്ടികള്‍ക്ക് പുറമേ  സ്വതന്ത്ര തൊഴിലാളി സംഘടനങ്ങള്‍, യുവജനപ്രസ്ഥാനങ്ങള്‍, കേരളത്തിലേതുള്‍പ്പെടെയുള്ള വിവിധ ഭൂസമര സമിതികള്‍, പരിസ്ഥിതി സംഘടനകള്‍, ആദിവാസി സംഘങ്ങള്‍ എന്നിവരേക്കൂടി കൂട്ടിച്ചേര്‍ത്താണ് വിശാല സഖ്യത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സജീവ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് തെരഞ്ഞെടുപ്പുകളില്‍ ഭാവിശക്തിയാകാനാണ് വിശാല സഖ്യത്തിന്റെ ലക്ഷ്യം. സിപിഎം ആസ്ഥാനമായ എകെജി ഭവനിലാണ് നേതൃയോഗം നടക്കുക. സഖ്യ രൂപീകണത്തിനായുള്ള ആദ്യനേതൃയോഗം നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കും.ഇടത് ഐക്യം ഘട്ടംഘട്ടമായി തിരഞ്ഞെടുപ്പ് രംഗത്തേക്കും വ്യാപിപ്പിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക