ഇനിമുതല്‍ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപ

വെള്ളി, 29 ഓഗസ്റ്റ് 2014 (16:20 IST)
ജീവനക്കാര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഉയര്‍ന്ന വരുമാന പരിധി 15,000 രൂപയാക്കി.
 
ഇത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. യുപിഎ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഇതിനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടപ്പാക്കാനായിരുന്നില്ല. പെന്‍ഷന്‍ തുക പുതുക്കിയത് വിരമിച്ച 28 ലക്ഷം ജീവനക്കാര്‍ക്ക് ഗുണകരമാകും.

വെബ്ദുനിയ വായിക്കുക