ഐഎസ് റിക്രൂട്ട്‌മെന്റ് അന്വേഷണവുമായി റോ വിദേശത്തേക്ക്; കേരളത്തില്‍ നിന്നു അപ്രത്യക്ഷരായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍
കേരളത്തില്‍ നിന്നു അപ്രത്യക്ഷരായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളില്‍ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്. ഐഎസ് റിക്രൂട്ട്‌മെന്റ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.