ബീഹാറില്‍ ബിജെപി ആശയറ്റ മുയലിനെപ്പോലെ ഓടി നടക്കുന്നു: ലാലു പ്രസാദ് യാദവ്

തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (09:24 IST)
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായി ബിഹാർ ഒരുങ്ങവെ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സാഹചര്യം അനുകൂലമല്ലാത്ത ബിജെപി ബീഹാറില്‍ ആശയറ്റ മുയലിനെപ്പോലെ ഓടിനടക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത് ഷായും രാജിവെച്ചു പുറത്തു പോകേണ്ടിവരുമെന്നും ലാലു വ്യക്തമാക്കി.

സംവരണവിഷയത്തിൽ ബിജെപിക്ക് വ്യക്തമായ മറുപടിയില്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ പ്രസ്‌താവന അവരെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സംവരണ വിഷയം ആവര്‍ത്തിച്ചു പറഞ്ഞ ആർഎസ്എസ് മേധാവി നേതൃത്വത്തെ വെട്ടിലാക്കിയെന്നും ലാലു പറഞ്ഞു.

ഭോജ്പൂർ, ബുക്സാർ, നളന്ദ, പട്ന, സരൺ, വൈശാലി ജില്ലകളിലെ മണ്ഡലങ്ങളിലാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ഒന്നിന് നാലാം ഘട്ടം, അഞ്ചിനാണ് അവസാന ഘട്ടം. നവംബർ എട്ടിന് വോട്ടെണ്ണും.

വെബ്ദുനിയ വായിക്കുക