സ്വന്തം കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍

ശ്രീനു എസ്

ശനി, 28 നവം‌ബര്‍ 2020 (12:42 IST)
സ്വന്തം കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍. തമിഴ്‌നാട് മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിനിയായ 22കാരിയാണ് അറസ്റ്റിലായത്. ഏഴുമാസം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി ഇപ്പോള്‍ തിരുനെല്‍വേലി സ്വദേശിയായ ഡ്രൈവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. അതേസമയം കുഞ്ഞിനെ പതിനായിരം രൂപകൊടുത്ത് വാങ്ങിയ ദമ്പതികളും അറസ്റ്റിലായി.
 
ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ യുവതി തനിക്ക് ജോലിക്കുപോകാന്‍ സാധിക്കാത്തിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് പോലീസിനോട് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ മൂന്നുമാസം മാത്രം പ്രായമായ കുഞ്ഞ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍