കുമാർ ബിശ്വാസിനും ഭാര്യയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

വ്യാഴം, 25 ജൂണ്‍ 2015 (16:32 IST)
ആം ആദ്മി പാർട്ടി നേതാവ് കുമാർ ബിശ്വാസിനും ഭാര്യയ്ക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. അമേഠി സ്വദേശിനിയായ വനിതാ എഎപി പ്രവർത്തകയുമായി കുമാര്‍ ബിശ്വാസിന് ബന്ധമുണ്ടായിരുന്നു എന്ന് ആരോപമുയര്‍ത്തിയ വ്യക്തിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

എഎപി പ്രവർത്തകയുമായി ബന്ധമില്ലെന്ന് വിശ്വാസ് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പരാതി നൽകിയ അതേ വ്യക്തി തന്നെയാണ് ഇത്തവണയും പരാതി നൽകിയിരിക്കുന്നത്. എന്നാൽ താൻ ആ വ്യക്തിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വിശ്വാസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക