സാഭിമാനം കേരളം; കേരളത്തിലെ സ്കൂള്‍ കലോത്സവം മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കും

ബുധന്‍, 29 ഏപ്രില്‍ 2015 (13:52 IST)
ഏഷ്യയിലെ ഏറ്റവും വലിയ കൌമാര കലാമേളയായ കേരള സ്കൂള്‍ കലോത്സവത്തിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പദ്ധതിയിടുന്നു. കേരളത്തിലെ കലോത്സവത്തിനെ മാതൃകയാക്കി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തും.

കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനാ ചര്‍ച്ചകള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള എം‌പിമാരുടെ ക്വോട്ട ആറ് സീറ്റില്‍ നിന്ന് 10 ആക്കി ഉയര്‍ത്തുമെന്നും സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ തുക വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക