കെജ്‌രിവാള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

തിങ്കള്‍, 26 മെയ് 2014 (11:32 IST)
ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
 
 തന്നെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണിത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അപകീര്‍ത്തിക്കേസില്‍ ജാമ്യം ലഭിക്കുന്നതിന് 10,000 രൂപ കെട്ടിവയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പട്യാല കോടതി കെജ്‌രിവാളെ ജൂണ്‍ ആറു വരെ റിമാന്‍ഡ് ചെയ്തത്.

വെബ്ദുനിയ വായിക്കുക