കശ്‌മീരില്‍ പാക് പതാകയുമായി വീണ്ടും വിഘടനവാദികളുടെ പ്രകോപനം

ശനി, 30 മെയ് 2015 (09:51 IST)
കശ്‌മീരില്‍ വീണ്ടും വിഘടനവാദികള്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി. ഡെമോക്രാറ്റിക്‌ ഫ്രീഡംപാര്‍ട്ടിയുടെ റാലിക്കിടെയാണ് പാക് പതാക പ്രത്യ്ക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ ഷബീര്‍ അഹമ്മദ്‌ ഷാ, ബഷീര്‍ അഹമ്മദ്‌, മൗലാനാ തരീഖ്‌ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക്‌ പതാക വീശിയെന്ന കേസിലാണ്‌ അറസ്‌റ്റ്. കഴിഞ്ഞ ദിവസം അനന്ദനാഗില്‍ നടന്ന റാലിക്കിടെയാണ് പാക് പതാക വീശിയത്.

റാലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു പോലീസെത്തി നേതാക്കളെ അറസ്റ്റ് ചെയ്തത്. അടുത്ത കാലത്തായി കശ്‌മീരില്‍ പാക്‌ പതാക ഉയരുന്ന സംഭവം വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ബിജെപി ഇതിനെതിരേ രംഗത്ത്‌ വരികകയും ചെയ്‌തിരുന്നു. ശ്രീനഗറിലെ നൗഹാട്ടയില്‍ വിഘടനവാദികള്‍ പാകിസ്‌താന്റെയും ലഷ്‌ക്കര്‍ ഇ തയ്‌ബയുടേയും പതാക വീശി റാലിയില്‍ പങ്കെടുത്ത സംഭവം നടന്നത്‌ ഒരാഴ്‌ച മുമ്പായിരുന്നു. മിര്‍വായീസ്‌ ഉമര്‍ ഫാറൂഖിന്റെ വീട്ടുതടങ്കലില്‍ പ്രതിഷേധിച്ച്‌ നടത്തിയ റാലിയിലായിരുന്നു പാകിസ്‌താന്റെയും ലഷ്‌ക്കറിന്റെയും പതാക ഉയര്‍ന്നത്‌.

വെബ്ദുനിയ വായിക്കുക