ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെ രജൗരി ജില്ലയിലായിരുന്നു സംഭവം. ഭീകരര്‍ നുഴഞ്ഞുകയറുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദര്‍ഹാല്‍ താലൂക്കില്‍ സൈന്യം ദിവസങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ടുപേര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറുകയായിരുന്നു. ക്യാമ്പിന് സമീപത്തേക്ക് വരുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവരെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു.