പ്രളയം: ലക്ഷങ്ങള്‍ കുടുങ്ങിക്കിടക്കുന്നു; നൂറോളം മലയാളികള്‍ രക്ഷകാത്ത്
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (10:58 IST)
പ്രളയത്തില്‍ കാശ്മീരില്‍ ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറോളം മലയാളികള്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. കോട്ടയത്തു നിന്നും പോയ പതിനഞ്ചോളം മലയാളികള്‍ പ്രളയത്തില്‍ അകപ്പെട്ടു.
അതേസമയം പതിനഞ്ച് മലയാളികള്‍ ഡല്‍ഹിയിലെത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയില്ലെന്ന് പറഞ്ഞ് നേരിയ തോതില്‍ തര്‍ക്കവും നടന്നു. മഴ മാറിയെങ്കിലും സൈന്യവും രക്ഷപ്രവര്‍ത്തകരും ഇപ്പോളും രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിയ ഹോളിഡേയ്സിന്റെ ടൂര്‍ പാക്കേജില്‍ കോട്ടയത്തു നിന്നും കശ്മീരിലേക്കു പോയ പതിനഞ്ചു പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.
റോയല്‍ ബാട്ടു ഹോട്ടലിന്റെ ടെറസില്‍ നാലു ദിവസങ്ങളായി ഇവര്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്ക് ആഹാരവും വെള്ളവുമൊന്നും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. രക്ഷപ്പെടുത്തുന്നവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയാണ്. കുടുങ്ങിയവര്‍ക്കായി വെള്ളവും ഭക്ഷണ സാധനങ്ങളും സൈന്യം എത്തിക്കുന്നുണ്ട്.