ആരാണീ കരണ്‍ അദാനി, നിങ്ങള്‍ക്കറിയാമോ?

തിങ്കള്‍, 20 ജൂലൈ 2015 (17:37 IST)
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഗൌതം അദാനി എന്ന പേര് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്. മോഡിയുടെ ഇഷ്ടക്കാരന്‍ എന്നനിലയിലും കേരളത്തില്‍ പലപ്പോഴും ചര്‍ച്ചകളും വാദങ്ങളും ഉയര്‍ന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് എന്ന് പറയുന്നത് പലരാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് ഗ്രൂപ്പാണ്. അതേസമയം അദാനി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാ മലയാളികളുടെയും ഉള്ളില്‍ എത്തുന്ന രൂപം ഗൌതം അദാനിയുടേതാണ്. ആര്‍ക്കും അറിയാത്ത എന്നാല്‍ വ്യത്യസ്ഥനയ ഒരു പേര് കൂടി അദാനി ഗ്രൂപ്പില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അത് മറ്റാരുമല്ല,  ഗൌതം അദാനിയുടെ മകന്‍ കരണ്‍ അദാനി.

തീരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയിലെ വന്‍‌കിടകോര്‍പ്പറേറ്റുകളിലെ ആറാമത്തെ ഗ്രൂപ്പിന്റെ തലവാനുകയും, ചെയ്തു. വെറും 24 വയസ് മാത്രമാണ് കരണ്‍ അദാനിയുടെ പ്രായം. അമേരിക്കയിലെ പുര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഈ ചെറുപ്പക്കാരന്‍ 2009 മേയില്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമായി. തുടര്‍ന്ന് മൂന്ന് വര്‍ഷം കരണ്‍ ചെയ്തത് മുദ്രാപോര്‍ട്ടില്‍ നിന്ന് ഓരു തുറമുഖം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനേക്കുറിച്ചാണ്.

ഒരു തുറമുഖത്ത്തിന്റെ എല്ലാ സങ്കീര്‍ണ പ്രവര്‍ത്തനങ്ങളും മനസിലാക്കിയതിനു ശേഷം ഇപ്പോള്‍ കരണ്‍ അദാനി പോര്‍ട്ടിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു. അദാനി പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍. ഒരു ഡിഗ്രിയും പരിശ്രമത്തിന്റെയും അനുഭവത്തിന്റെയും പകരക്കാരനാകില്ലെന്നാണ് കരണ്‍ പറയുന്നത്.

ബിരുദം നേടിയതിനു ശേഷം വീട്ടിലെത്തിയ കരണിനെ ഗൌതം അദാനി ആദ്യം ചെയ്തത് ഒരു ബോയിലര്‍ സ്യൂട്ടും ഹെല്‍മറ്റും ധരിപ്പിച്ച് കല്‍ക്കരിക്കളത്തിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. നാല്‍ മണിക്കൂര്‍ അവിടെ നിന്ന് എന്താണ് അവിടെ നടക്കുന്നത് എന്ന് കണ്ട് പഠിക്കാനാണ് അദാനി സ്വന്തം മകനൊട് പറഞ്ഞത്. സ്വന്തം പരിശ്രമത്തിന്റെയും തന്ത്രങ്ങളുടെയും ബലത്തില്‍ ഉയര്‍ന്ന് വന്ന അദാനിക്ക് സ്വന്തം മകന്‍ പറഞ്ഞ് നല്‍കാന്‍ അതിലും വലിയ പാഠമില്ലായിരുന്നു.

ഊര്‍ജ്ജം കല്‍ക്കരി, എണ്ണ, വാതകം, റിയല്‍ എസ്റ്റേറ്റ്, തുറമുഖ, തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന അദാനി ഗ്രൂപ്പിനെ ഭാവിയില്‍ തുറമുഖ, ഊര്‍ജ, ലോജിസ്റ്റിക് മേഖലകളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് കരണ്‍ അദാനിയുടെ സ്വപ്നം. തുറമുഖങ്ങളാണ് രാജ്യത്തിലേക്കുള്ള വാതിലുകള്‍, തുറമുഖങ്ങളിലെ നിക്ഷേപമാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ തോതായി ലോകം ഗണിക്കുന്നത് കരണ്‍ പറയുന്നു. രാജ്യത്തെ വളര്‍ന്നുവരുന്ന യുവ ബിസിനസുകാരനായാണ് കരണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. പരിധി ഷെറോഫ് ആണ്‍ ഈ ചെറുപ്പക്കാരന്റെ ഭാര്യ.

വെബ്ദുനിയ വായിക്കുക