ഇതാണോ അഛേ ദിന് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രശസ്ത കൊമേഡിയന്‍ കപില്‍ ശര്‍മ്മ. സ്വന്തം ഓഫീസ് നിര്‍മ്മാണത്തിനായി കപില്‍ ശര്‍മ്മയ്ക്ക് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് (ബി എം സി) അധികൃതര്‍ക്ക് അഞ്ചുലക്ഷം രൂപ കൈക്കൂലിയായി നല്‍കേണ്ടി വന്നിരുന്നു. ഇക്കാര്യം ട്വിറ്ററില്‍ ഉന്നയിച്ചതിനു ശേഷമായിരുന്നു പ്രധാനമന്ത്രിയോട് ഇതാണോ താങ്കള്‍ പറഞ്ഞ അഛേ ദിന് എന്ന് ട്വീറ്റ് ചെയ്തത്.