കനയ്യ കുമാറിനും ഉമർ ഖലിദിനും വീണ്ടും വധഭീഷണി; ഇത്തവണ ഭീഷണി മുഴക്കിയത് നവനിർമാൺ സേന

തിങ്കള്‍, 28 മാര്‍ച്ച് 2016 (16:13 IST)
ജെ എൻ യു സർവകലാശാല വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാറിനും ഉമർ ഖാലിദിനും എതിരെ വീണ്ടും വധഭീഷണി. കനയ്യയെ വെടിവെച്ചുകൊന്നാൽ 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന പൂർവാഞ്ചൽ സേനയുടെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ വധഭീഷണി. വരുന്ന ദുർഗ്ഗാഷ്ടമി ദിവസത്തിനു മുൻപ് ഇരുവരേയും വെടിവെച്ചുകൊല്ലുമെന്നാണ് ഭീഷണി മുഴങ്ങിയിരിക്കുന്നത്.
 
ഉത്തർപ്രദേശിലെ നവനിർമാൺ സേനാ ദേശീയ അധ്യക്ഷൻ അമിത് ജാനിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പരസ്യമായ വധഭീഷണി മുഴക്കിയിരിക്കുന്നത്. വരുന്ന ഒക്ടോബർ 9 ദുർഗ്ഗാഷ്ടമി ദിനത്തിനുമുമ്പായി കനയ്യ കുമാറിനേയും ഉമർഖാലിദിനെയും വെടിവെച്ചുകൊല്ലുമെന്നും ഇല്ലാത്തപക്ഷം ഇരുവരും ഡ‌ൽഹി വിടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാർച്ച് 31 ആണ് ഡ‌ൽഹി വിടാനുള്ള അവസാന ദിവസമെന്നും അങ്ങനെയുണ്ടായില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നുമായിരുന്നു ഭീഷണി.
 
ഇന്ത്യൻ സൈന്യം കാശ്മീരിൽ പീഡനം സഹിക്കുകയാണെന്നും ആരും അവരുടെ നില കാണുന്നുമില്ലെന്ന കനയ്യയുടെ പ്രസ്താവനയെത്തുടർന്നാണ് അമിത് ജാനി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അമിത് ജാനിയുടെ പ്രസ്താവന വിവാദമാകാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. 
 
ജവഹർലാൽ നെഹ്റു കാമ്പസിൽ തനിയ്ക്ക് പ്രകോപമ്പരമായ രീതിയിൽ ഒരുവെടിവെയ്പ്പിന് കഴിയില്ല എങ്കിൽ പിന്നെ താൻ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങില്ലെന്നും രാഷ്ട്രീയത്തിൽ താൻ പിന്നെ എന്തിനെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. നിങ്ങ‌ൾക്ക് വേണമെങ്കിൽ എന്നെ അപമാനിക്കാം, എന്റെ മതത്തെ ചീത്ത വിളിക്കാം, എന്റെ കുടുംബത്തെ വിമർശിക്കാം ഇതിനൊന്നും എനിയ്ക്കെതിരില്ല, എന്നാൽ കാശ്മീരിലെ സൈന്യം ഇന്ത്യയുടെ അഭിമാനമാണെന്നും അതിനെതിരെ നടത്തുന്ന ഒരു പരാമർശത്തേയും താൻ അംഗീകരിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക