ഏപ്രിൽ പതിനാലിനാണ് ഡല്‍ഹി മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്ന് ഭീഷണികത്ത് ലഭിച്ചത്. രാജ്യദ്രോഹ മനോഭാവം സൂക്ഷിക്കുന്ന കനയ്യയുടേയും ഉമർഖാലിദിന്റേയും തലവെട്ടണമെന്ന് കത്തിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമിതിനെ പൊലീസ് പിടികൂടിയത്.