കമല ഹിന്ദു ദേശീയതയ്ക്കെതിര്, ഇന്ത്യയിലേയ്ക്ക് ക്ഷണിയ്ക്കാനുള്ള നീക്കം അവസാനിപ്പിയ്ക്കണം: സുബ്രഹ്മണ്യൻ സ്വാമി

തിങ്കള്‍, 9 നവം‌ബര്‍ 2020 (10:52 IST)
ഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും ഇന്ത്യയിലേയ്ക്ക് ക്ഷണീയ്ക്കാനുള്ള നീക്കം മോദി അവസാനിപ്പിയ്കണം എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ബൈഡനെ ഇന്ത്യയിലേയ്ക്ക് ക്ഷണിയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്.
 
കമല ഹാരിസ് പ്രത്യയശാസ്ത്രപരമായി ഹിന്ദു ദേശീയതയ്ക്ക് എതിരാണന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിർഭർ പാലിയ്ക്കണം എന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. 'ബൈഡനെയും കമല ഹാരിസിനെയും ഇന്ത്യയിലേയ്ക്ക് ക്ഷണീയ്ക്കാനുള്ള നീക്കത്തിൽനിന്നും ഇന്ത്യ പിൻമാറണം. കമല ഹാരിസ് പ്രത്യയശാസ്ത്രപരമായി ഹിന്ദു ദേശീയതയ്ക്ക് എതിരാണ്. അതായത് ബിജെപിയ്ക്ക് എതിര്. അതേ നിലാപാട് തന്നെയാവും ബൈഡനും ഉണ്ടാവുക. മോദി തീർച്ചയായും ആത്മനിർഭർ ഉറപ്പാക്കണം.' സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. 

Indian Government should stop fawning on the new Biden Harris Govt by running to invite them to India as reported by media.On India affairs Biden will go by Kamala Harris and she is ideologically against “Hindu nationalism” which decoded means BJP. Modi must practice Atmanirbhar.

— Subramanian Swamy (@Swamy39) November 9, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍