ജിഹാദ് മടുത്തു; ഇന്ത്യന്‍ ജിഹാദികള്‍ സിറിയയില്‍ നിന്ന് മടങ്ങുന്നു!

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:24 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആകര്‍ഷണത്തില്‍ പെട്ട് ജിഹാദിനായി ഇറാഖിലേക്കും സിറിയയിലേക്കും പോയ ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ ആഗ്രഹമുള്ളതായി വെളിപ്പെടുത്തല്‍. ഇവരുടെ മാതാപിതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബൈയിലെ കല്യാണില്‍ നിന്നുള്ള നാലുപേരടങ്ങുന്ന സംഘമാണ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നത്. നാലുപേര്‍ക്കും 20 വയസിനടുത്താണ് പ്രായം. തീര്‍ഥാടനത്തിനായി മെയ് അവസാന വാരമാണ് ഇവര്‍ സിറിയയിലേക്ക് പോയത്. എന്നാല്‍ അവിടെ നിന്ന് ഇവര്‍ ജിഹാദിനായി തീര്‍ഥാടക സംഘത്തേ ഉപേക്ഷിച്ച് പോയത്.

ഇതില്‍ ഒരാളായ സഹീന്‍ തന്‍ങ്കി തന്റെ കുടുംബത്തേ ബന്ധപ്പെട്ടാണ് തങ്ങള്‍ക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. കുടുംബാംഗങ്ങള്‍ ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥരേ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 6ന് തന്‍ങ്കിയുടെ ബന്ധു അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അമ്മയോടും സഹോദരങ്ങളോടും അദ്ദേഹം സംസാരിച്ചെന്നും തന്നെ പറ്റി പേടി വേണ്ടെന്നും തന്‍ങ്കി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക