ജയലളിതയുടെ അനധികൃത സ്വത്തുസമ്പാദനം; ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി

തിങ്കള്‍, 6 ഫെബ്രുവരി 2017 (13:29 IST)
ഡിസംബറില്‍ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരു ആഴ്ചയ്ക്കകം വിധി പറയുമെന്ന് സുപ്രീംകോടതി. ജയലളിതയുടെ തോഴിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കുന്ന എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
 
1996ല്‍ ആണ് ജയലളിതയ്ക്ക് എതിരെ അനധികൃത സ്വത്ത് കേസ്, അഴിമതി നിരോധനനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്.  കേസില്‍ ഹൈക്കോടതി ജയലളിതയെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
 
ബംഗളൂരുവിലെ പ്രത്യേക കോടതി കേസില്‍ ജയലളിതയെ നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും 2014 സെപ്തംബറില്‍ വിധിച്ചിരുന്നു. തോഴി ശശികല, ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.
 
ഇതിനെ തുടർന്ന്​ മുഖ്യമന്ത്രി പദമൊഴിഞ്ഞ ജയലളിത ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ 21 ദിവസം കിടന്നിരുന്നു.

വെബ്ദുനിയ വായിക്കുക