കശ്‌മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം

ശനി, 10 സെപ്‌റ്റംബര്‍ 2016 (07:54 IST)
ജമ്മു കശ്‌മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുല്‍വാമ ജില്ലയിലെ താഹത്തിലുള്ള സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. സൈനിക ക്യാമ്പിനു നേരെ പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
 
വെടിയുതിര്‍ത്ത തീവ്രവാദികള്‍ക്ക് എതിരെ സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍  തുടരുകയാണ്. അതിര്‍ത്തി മേഖലയില്‍ കരസേന വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് തീവ്രവാദ ആക്രമണമുണ്ടായത്.

വെബ്ദുനിയ വായിക്കുക