ജമ്മു സ്ഫോടനക്കേസ്: പ്രതിക്ക് ജീവപര്യന്തം
ജമ്മു സ്ഫോടനക്കേസിലെ പ്രതി പാകിസ്ഥാന്‍ സ്വദേശി ഗുലാം നബിക്ക് സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ജസ്റീസ് എകെ സിക്രി, ജസ്റീസ് യു യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണു ശിക്ഷവിധിച്ചത്.
1995 ജുവരി 26 ന് ജമ്മുവിലെ മൌലാന ആസാദ് സ്മാരക സ്റേഡിയത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഗുലാം നബി കുറ്റക്കാരാണെന്നു നേരത്തെ കോടതി വിധിച്ചിരുന്നു.