ലോകത്തെ ഞെട്ടിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും ഒന്നിക്കുന്നു

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (14:32 IST)
ലോകത്തെ ഞെട്ടിച്ച് പുതിയ നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും പുതിയ നേട്ടങ്ങളും കണ്ടുപിടുത്തങ്ങളും വേഗത്തില്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ കൈകോര്‍ക്കാനൊരുങ്ങുന്നു. ഇതിനായി നാസയും ഐഎസ്ആര്‍ഒയും ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. ഒത്തു ചേരലിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. മൂന്ന് ദിവസത്തെ വ്യത്യാസത്തിലാണ് നാസയുടെയും ഐഎസ്ആര്‍ഒയുടെയും ബഹിരാകാശ പേടകങ്ങള്‍ ചൊവ്വയിലെത്തുന്നത്.

ഇന്ത്യയുടെ പേടകത്തിനായി ഡീപ് സ്പേസ് നെറ്റ് വര്‍ക്ക് ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐഎസ്ആര്‍ഒക്ക് നാസയുടെ സഹായം ലഭിക്കുന്നുണ്ട്. ഈമാസം 21 ന് നാസയുടെ മാവെനും 24 ന് ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും സൗര കേന്ദ്രീകൃത ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വ കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് മാറും. നിര്‍ണായകമായ ഈ പ്രക്രിയയ്ക്കുള്ള ഒരുക്കത്തിലാണ് രണ്ട് ഏജന്‍സികളും.

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ വിവരങ്ങള്‍കൂടി പഠനത്തിനായി ഉപയോഗിക്കാനാണ് നാസയുടെ തീരുമാനം. ചൊവ്വാ പഠനത്തിനായുള്ള 5 ഉപകരണങ്ങളാണ് ഇന്ത്യന്‍ പേടകത്തിലുള്ളത്. നാസയുടെ പദ്ധതികള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്ത്യക്കും ലഭിക്കും . ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക