ഐപിഎല്ലില്‍ കൊച്ചിയിലെ കൊമ്പന്മാര്‍ വീണ്ടും എത്തുന്നു ?
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടുവര്‍ഷത്തേക്ക് ജസ്റ്റിസ് ലോധ കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതോടെ കൊച്ചി ടസ്കേഴ്സ് കേരളയുടെ സാധ്യത വീണ്ടും തെളിയുകയാണ്.
ബാങ്ക് ഗാരന്‍റി നല്‍കിയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് 2011ല്‍ കൊച്ചി ടീമിനെ ഐപി എല്ലില്‍നിന്ന് പുറത്താക്കിയത്. വിഷയത്തില്‍ കൊച്ചിന്‍ ടസ്കേഴ്സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരമായി നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരം വേണ്ട എന്നും വീണ്ടും കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് കൊച്ചിന്‍ ടീം ഉടമകളുടെ നിലപാട്. പുതിയ സാഹചര്യത്തില്‍ ഇക്കാര്യം ബിസിസിഐ പുനഃപരിശോധിക്കുമെന്നാണ് സൂചന.19ന് ചേരുന്ന ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലിലാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക
റൊന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ അഞ്ചു കമ്പനികളുടെ കൂട്ടായ്മയായിട്ടാണ് ടസ്‌കേഴ്‌സ് നിലവില്‍വന്നത്. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ കൊച്ചിന്‍ ടസ്‌കേഴ്‌സ് ആകെ 14 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.