അസഹിഷ്ണുതയില്‍ ചര്‍ച്ചയാവാം: വെങ്കയ്യ നായിഡു
അസഹിഷ്ണുത വിവാദത്തില്‍ ചർച്ചയ്ക്കു തയാറെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നുവെന്നത് ആരോപണം മാത്രമാണ്. ഇതിനോട് യോജിപ്പില്ല. ദാദ്രി അടക്കമുള്ള നിർഭാഗ്യകരമായ സംഭവങ്ങളിൽ കേന്ദ്രത്തിനോ ബിജെപിക്കോ പങ്കില്ല. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
എല്ലാവരും സഹിഷ്ണുതയോടെ സഭ നടത്താൻ തയാറാകണം. വിവാദത്തിൽ ഏതു തരത്തിലുള്ള ചർച്ചയാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് സഭയ്ക്കുള്ളിൽ തീരുമാനമെടുക്കാം. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.