‘ഇന്റര്‍നെറ്റ് ജനങ്ങളുടെ മൌലിക അവകാശം’

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (16:53 IST)
ഇന്റര്‍നെറ്റ് ജനങ്ങളുടെ മൌലിക അവകാശമാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഇന്ത്യയിലെ 69 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് അറിയില്ല. 
 
എല്ലാ ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടതും അതിന്റെ പ്രയോജനത്തെക്കുറിച്ച് മനസിലാക്കിപ്പിക്കേണ്ടതും ഇന്ന് വളരെ അത്യാവശ്യമായ ഒന്നാണ്. ലോകത്തെ 500 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി എന്ന സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്.
 
ഫേസ്ബുക്ക് വിവിധ ഭാഷകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ ധാരാളമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അത് നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
 
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ന് ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായും സക്കര്‍ബര്‍ഗ് നാളെ കൂടിക്കാഴ്ച നടത്തും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍