ദിനേശ്വര്‍ ശര്‍മ്മ പുതിയ ഇന്റലിജന്‍സ് ബ്യൂറോ മേധാവി
രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി ദിനേശ്വര്‍ ശര്‍മ്മ (58)യെ നിയമിച്ചു. നിലവിലെ മേധാവി സെയ്ദ് അസിഫ് ഇബ്രാഹിം ഈ മാസം അവസാനം വിരമിക്കുന്നതോടെയാണ് ദിനേശ്വര്‍ ശര്‍മ്മയെ തേടി പുതിയ ഉത്തരവാദിത്വം എത്തിച്ചേര്‍ന്നത്.
നിലവില്‍ ഐബിയില്‍ സ്പെഷ്യല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ബിഹാര്‍ സ്വദേശിയായ ശര്‍മ്മ കേരള കേഡറില്‍ ഉള്‍പ്പെട്ട 1979 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ശര്‍മ്മയുടെ നിയമനത്തിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.