വിമാനത്തില്‍ സൌജന്യമായി ലഭിക്കുന്ന മദ്യത്തോട് മലയാളി യാത്രക്കാര്‍ക്ക് ആക്രാന്തം: യു എ ഇ

വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (16:01 IST)
മര്യാദകുറഞ്ഞവരാണ് മലയാളികളായ വിമാനയാത്രക്കാരെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ ആഗസ്ത് മൂന്നിന് ദുബായില്‍ ലാന്‍ഡിങ്ങിനിടെ എമിറേറ്റസ് വിമാനത്തിന് തീ പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ആ വിമാനത്തിലെ 80 ശതമാനം യാത്രക്കാരും മലയാളികളായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് എത്രയും പെട്ടെന്ന് പുറത്തുകിടന്ന് രക്ഷപ്പെടുന്നതിനു പകരം തങ്ങളുടെ ബാഗുകള്‍ എടുക്കാനാണ് യാത്രക്കാര്‍ ശ്രമിച്ചതെന്നും ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  
 
കൂടാതെ വിമാനത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന മദ്യത്തിനും ഇന്ത്യക്കാരായ യാത്രക്കാരില്‍ പലര്‍ക്കും ആക്രാന്തം കൂടുതലാണെന്നും എയര്‍ഹോസ്റ്റസുമാരുള്‍പ്പടെയുള്ളവരോട് പരുഷമായാണ് ഇവരില്‍ പലരും പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക