രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്; മരണം 325

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഫെബ്രുവരി 2022 (11:40 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 60298 പേര്‍ രോഗമുക്തിനേടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 325 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2,53,739 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി 1.8 ശതമാനമാണ്. ഇതുവരെ രോഗംബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത് 5,11,230 പേരാണ്. രാജ്യത്ത് 175.03 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍