രാജ്യത്തെ പ്രതിദിന കൊവിഡ് കോസുകള്‍ ഇരുപതിനായിരത്തിലേക്ക്!, സജീവ കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ജൂണ്‍ 2022 (11:12 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കോസുകള്‍ ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു. പുതിയതായി 17,073 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകള്‍ ഒരു ലക്ഷത്തോട് അടുത്തു. 94,420 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 21 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
15208 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 200 കോടിയിലേക്ക് കടക്കുകയാണ്. 197.11 കോടിയിലേറെപേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍