അവര്‍ ഇത്രയും പേരുണ്ടോ, ഡോവൽ പറഞ്ഞതുകേട്ട് മോദി ഞെട്ടി - നവംബറിന് മുമ്പ് അത് സംഭവിക്കും

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (15:57 IST)
നവംബർ ഡിസംബർ മാസങ്ങളിൽ പാകിസ്ഥാനിന്‍ നിന്ന് കൂടുതല്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു. നൂറോളം ഭീകരാണ് നുഴഞ്ഞു കയറാൻ തക്കംപാർത്തിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നത് പാക് പട്ടാളമാണെന്നും ഡോവല്‍ വ്യക്തമാക്കി.

ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഒരുക്കങ്ങള്‍ നടത്തുന്ന പന്ത്രണ്ടോളം ലോഞ്ച് പാഡുകൾ തിരിച്ചറിഞ്ഞു. ഇവ തകര്‍ത്താന്‍ മാത്രമെ ഇവരുടെ നീക്കവും നുഴഞ്ഞു കയറ്റ ശ്രമവും തടയാന്‍ സാധിക്കൂ. അതിനാല്‍ ഇവ എത്രയും വേഗം തകർക്കണമെന്ന നിർദ്ദേശവും ഡോവൽ മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗത്തിൽ വ്യക്തമാക്കി.

നവംബർ - ഡിസംബർ മാസങ്ങളിൽ കൊടുംതണുപ്പായിരിക്കും അതിര്‍ത്തിയില്‍. ഈ സമയമാകും മുഴുവന്‍ ഭീകരരും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുക. തണുപ്പായതിനാല്‍ ഇന്ത്യന്‍ സൈന്യം ശരീരരവും മുഖവും മറച്ചാകും അതിര്‍ത്തിയിലുണ്ടാകുക. ഈ അവസരം മുതലെടുത്ത് ഭീകരരും ഇതേ വേഷത്തില്‍ നുഴഞ്ഞു കയറി കശ്‌മീരില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാ‍ണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

സുരക്ഷാകാര്യ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവരും പങ്കെടുത്തു. പാക് അധീന കാശ്‌മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണിത്.

വെബ്ദുനിയ വായിക്കുക