ആക്രമണ പദ്ധതിയറിഞ്ഞിരുന്നത് ഇവര്‍ മാത്രം; മിന്നലാക്രമണത്തിന്റെ ബുദ്ധികേന്ദ്രം നിസാരക്കാരനല്ല - ആക്രമണം ഡല്‍ഹിയിലിരുന്ന് വീക്ഷിച്ചു!
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:51 IST)
അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ തമ്പടിച്ചിരുന്ന ഭീകരരെ വധിച്ച ഇന്ത്യന്‍ തന്ത്രത്തിന്റെ ബുദ്ധികേന്ദ്രം ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവല്‍. ഉറിയിലെ ആക്രമണത്തിന് മറുപടി നല്‍കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഡോവലിനായിരുന്നു.
ഇന്ത്യയുടെ നെഞ്ചിലേറ്റ ഉറിയിലെ ആക്രമണത്തിനോട് വൈകാരികമായി പ്രതികരിക്കാതെ തന്ത്രപരമായി നീക്കങ്ങള്‍ നടത്തുകയായിരുന്നു അജിത് ഡോവല്‍. 18 ധീരജവാൻമാരുടെ ജീവനെടുത്ത പാക് പ്രകോപനത്തോടു വൈകാരികമായി പ്രതികരിക്കാതെ, തക്കം പാർത്തിരുന്ന് തിരിച്ചടി നല്‍കുക എന്ന ഇന്ത്യയുടെ നയം അദ്ദേഹം മനോഹരമായി നടപ്പിലാക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാത്രി 12.30മുതല്‍ ഇന്ത്യ നടത്തിയ ആക്രമണം നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിയന്ത്രണ രേഖയിൽനിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന് പാക് അധീന കശ്മീരിലെ ഭീംബർ, ഹോട്ട്സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.
അപ്രതീക്ഷിതമായുണ്ടായ അക്രമണത്തില്‍ പകച്ച ഭീകരര്‍ക്ക് പ്രത്യാക്രമണം നടത്താന്‍ കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ സൈന്യം ആക്രമിക്കുകയായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുൻകൂട്ടി അറിയിച്ചശേഷമായിരുന്നു ഇന്ത്യ പാക് അതിര്‍ത്തി കടന്നത്.
ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഉറിയിലെ ആക്രമണത്തിന് തക്ക സ്ഥലത്തും സമയത്തും മറുപടി നൽകുമെന്ന ഉറപ്പ് പ്രധാനമന്ത്രി ഉറപ്പു നൽകിയത്. ഇത് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുകയായിരുന്നു. അപ്രതീക്ഷിതമായി പാക് മണ്ണില്‍ ഇന്ത്യ നടത്തിയ ആക്രമണം പാക് സൈന്യത്തിന് കനത്ത തിരിച്ചടിയും നാണക്കേടുമാണ് ഉണ്ടാക്കിയിരിക്കുന്നത്.