വെടിവെപ്പ് അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ച: ജെയ്റ്റ്‌ലി
പാകിസ്ഥാനുമായി ചർച്ചകൾ നടക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹമെങ്കിലും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി.
പാകിസ്ഥാനുമായി ചർച്ചകൾ നടത്തി ഇരു ഭാഗത്തും സമാധാനം പുലര്‍ത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ സമാധാനപരമായ സാഹചര്യം സൃഷ്ടിക്കാന്‍ തയാറാകുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ചർച്ചകൾ നടത്താനുള്ള സാഹചര്യം പാകിസ്ഥാനും സൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാശ്‌മീരിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇന്ത്യ ഗ്ളോബൽ ഫോറം യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.