ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം അഥവാ ജിഡിപി കുറഞ്ഞതിന് ഇന്ത്യയിലുള്ളവര്‍ മാത്രമേ കുറ്റം പറയൂവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ്–ക്ലോദ് ജങ്കർ. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും വിചാരിച്ചിരുന്നതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് നിലവില്‍ ഇന്ത്യ നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യൂറോപ്യന്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയെ യൂറോപ്പുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ 5.7 ശതമാനം വളര്‍ച്ചയെന്നത് അവര്‍ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യ മോശമെന്നു കരുതിവച്ചിരിക്കുന്ന ജിഡിപി നിരക്ക് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മികച്ച വളര്‍ച്ചയാണ്. എന്നിട്ടും ഇന്ത്യക്കാര്‍ ‘ഇടിവ്’ എന്നു വിളിക്കുന്നതിനെ ഓര്‍ത്ത് തനിക്ക് ഒരുതരത്തിലുള്ള വേവലാതിയുമില്ലെന്നും ജങ്കര്‍ കൂട്ടിച്ചേര്‍ത്തു.